---
title: "വിമാനത്തിൽ പറന്നിറങ്ങി കേരളത്തിൽ വ്യാപക കവർച്ചയ്ക്ക് പ്ലാൻ ; 11 അംഗ യുപി സംഘം പിടിയിൽ, 5 പേർ പിടിയിലായത് കണ്ണൂരിൽ"
english_title: "UP Robbery Gang Caught Kerala 11 Arrested Kannur Kalamassery Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383635/UP Robbery Gang Caught Kerala 11 Arrested Kannur Kalamassery Police"
published_at: "2026-09-21T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0d4140e21b_1001419421.jpg"
keywords: ["Kerala robbery gang", "UP gang arrested", "Kannur police", "Kalamassery theft", "Meerut gang"]
---

# വിമാനത്തിൽ പറന്നിറങ്ങി കേരളത്തിൽ വ്യാപക കവർച്ചയ്ക്ക് പ്ലാൻ ; 11 അംഗ യുപി സംഘം പിടിയിൽ, 5 പേർ പിടിയിലായത് കണ്ണൂരിൽ

> **Lead Summary:** കണ്ണൂർ :വിമാനത്തിൽ പറന്നിറങ്ങി കേരളത്തിൽ വ്യാപക കവർച്ചയ്ക്ക് പ്ലാൻ; 11 അംഗ യുപി സംഘം പിടിയിൽ, 5 പേർ പിടിയിലായത് കണ്ണൂരിൽ.

## Article Content

കണ്ണൂർ :വിമാനത്തിൽ പറന്നിറങ്ങി കേരളത്തിൽ വ്യാപക കവർച്ചയ്ക്ക് പ്ലാൻ; 11 അംഗ യുപി സംഘം പിടിയിൽ, 5 പേർ പിടിയിലായത് കണ്ണൂരിൽ.

വിമാനത്തിൽ പറന്നിറങ്ങി കേരളത്തിൽ വ്യാപക കവർച്ചയ്ക്ക് പദ്ധതിയിട്ട യുപി സംഘം പിടിയിൽ. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നായി 11 പേരാണ് കേരള പൊലീസിന്റെ പിടിയിലായത്.

സംഘത്തിലെ പ്രധാനി മോഷണ ശ്രമത്തിനിടെ തൃശൂരിൽ പിടിയിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെ ലോഡ്ജിൽ നിന്ന് അഞ്ചു പേരും കണ്ണൂരിൽ നിന്ന് മറ്റ് അഞ്ചു പേരും പിടിയിലാവുകയായിരുന്നു.

മോഷണത്തിന് മുന്നോടിയായി ട്രെയിൻ മാർഗ്ഗം ഇവർ കേരളത്തിലേക്ക് ബൈക്കുകൾ എത്തിച്ചിരുന്നു.

കവർച്ചാ സംഘം കൊച്ചിയിൽ വിമാനത്തിൽ എത്തിയ ശേഷം ഈ ബൈക്കുകളിൽ കറങ്ങി നടന്ന് മോഷണം നടത്താനായിരുന്നു ശ്രമം.

ഒഴിഞ്ഞു കിടക്കുന്ന വീടുകൾ, ടെലിഫോൺ എക്സ്ചേഞ്ചുകൾ എന്നിവയാണ് സംഘം ലക്ഷ്യം വച്ചതെന്ന് പൊലീസ് പറഞ്ഞു.

തൃശൂരിൽ നിന്ന് റിഹാൻ എന്ന ഉത്തർപ്രദേശ് സ്വദേശി മോഷണത്തിനിടെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വൻ സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

തുടർന്ന് അഞ്ച് പേരെ കളമശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ നിന്നും അഞ്ച് പേർ പിടിയിലായി.

ഇവരിൽ നിന്ന് മോഷണത്തിനുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു.

മീററ്റ് സ്വദേശികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കേരളത്തിന് പുറത്ത് പലയിടങ്ങളിലും ഈ സംഘം മോഷണം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് വ്യാപകമായി നടക്കാനിരുന്ന കവർച്ചയാണ് പൊലീസിന്റെ സമയോചിത ഇടപെടലിൽ തടയാൻ കഴിഞ്ഞത്.

English Summary: An 11-member robbery gang from Uttar Pradesh that planned widespread thefts in Kerala after arriving by flight has been caught. One main accused Rihan was caught in Thrissur during a theft attempt. Based on his information, five were arrested from a lodge in Kalamassery and five from Kannur. They had transported bikes by train to Kerala and planned to target empty houses and telephone exchanges.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383635/UP Robbery Gang Caught Kerala 11 Arrested Kannur Kalamassery Police)